തൃശൂർ: ജില്ലയിൽ 3728 അനർഹരായ റേഷൻ കാർഡ് ഉടമകളെ കണ്ടെത്തി പൊതു വിഭാഗത്തിലേക്ക് മാറ്റി. 591 എ.എ.ഐ (മഞ്ഞ) കാർഡ് കൈവശമുള്ളവരെയും 3127 പി.എച്ച്.എച്ച് (പിങ്ക്) കാർഡുകൾ കൈവശമുള്ളവരെയും കണ്ടെത്തിയാണ് പൊതു വിഭാഗത്തിലേക്ക് മാറ്റിയത്. അനർഹമായി മുൻഗണനാ റേഷൻ കൈപ്പറ്റിയവരിൽ നിന്ന് 2,78,656 രൂപ പിഴയും ഈടാക്കി. ജൂലായ് 30 വരെയായിരുന്നു മുൻഗണന കാർഡുകൾക്ക് മാറാനുള്ള അവസാന സമയം അനുവദിച്ചിരുന്നത്. ഇനി മുതൽ അനർഹർക്ക് 50,000 രൂപ പിഴയും ഒരു വർഷം തടവും ലഭിക്കും. റേഷൻ കാർഡുമായി ആധാർ ബന്ധിപ്പിക്കാത്ത റേഷൻ കാർഡിലെ അംഗങ്ങൾ ആഗസ്റ്റ് 31ന് മുമ്പ് ആധാർ നമ്പർ ചേർക്കണം.
പിഴ ഈടാക്കിയത് ഇങ്ങനെ
ചാലക്കുടി താലൂക്ക് 1,35,994 രൂപ
തൃശൂർ താലൂക്ക് 1,19,671
തലപ്പിള്ളി താലൂക്ക് 16491
കൊടുങ്ങല്ലൂർ താലൂക്ക് 6500
പൊതു വിഭാഗത്തിലേക്ക് മാറ്റിയ കാർഡുകൾ
തൃശൂർ 1330
തലപ്പിള്ളി 698
ചാവക്കാട് 314
മുകുന്ദപുരം 440
ചാലക്കുടി 805
കൊടുങ്ങല്ലൂർ 141