ചേർപ്പ്: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചേർപ്പ് മേഖലയിലെ വിവിധയിടങ്ങളിൽ മരങ്ങളും, ചില്ലകളും ഒടിഞ്ഞു വീണ് വ്യാപക നാശം. പൂച്ചിന്നിപ്പാടം അൻസാരി കളക്ഷൻസിന്റെ മുകളിൽ ഇന്നലെ രാവിലെ കൂറ്റൻ മരം ഒടിഞ്ഞ് വീണു നാശം സംഭവിച്ചു. റെഡിമെയ്ഡ് വസ്ത്രകളക്ഷൻ സെന്റർ തുറക്കുന്നതിന് മുൻപായതിനാൽ ആളപായമില്ല. സമീപ കടകൾക്കും നാശമുണ്ട്. പെരുമ്പിള്ളിശേരി, അമ്മാടം റോഡ്, പാറക്കോവിൽ എന്നിവടങ്ങളിലും കാറ്റ് നാശം വിതച്ചു. പലയിടങ്ങളിലും വൈദ്യുതി ലൈനിൽ മരങ്ങൾ ഒടിഞ്ഞ് വീണതിനാൽ വൈദ്യുതി ബന്ധവും തടസപ്പെട്ടു.