തൃശൂർ : ഗവ. മെഡിക്കൽ കോളേജ്, അനാട്ടമി വിഭാഗത്തിലെ ഡോക്ടർക്ക് കൊവിഡ് പൊസിറ്റീവ് ആയതിനെ തുടർന്ന് സമ്പർക്ക പട്ടികയിലുള്ള കാന്റിനിലെ ജീവനക്കാരൻ ക്വാറന്റൈൻ നിർദ്ദേശം ലംഘിച്ച് ജോലിക്കെത്തി. സംഭവമറിഞ്ഞ പൊലീസെത്തി കാന്റീൻ അടപ്പിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജൂനിയർ സൂപ്രണ്ട് അടക്കം ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന ഭരണസമിതിയാണ് കാന്റീൻ നിയന്ത്രിക്കുന്നത്.
എതാനും ദിവസം മുമ്പാണ് ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ സമ്പർക്ക പട്ടികയിൽ മെഡിക്കൽ കോളേജ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ കീഴിലുള്ള മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാലു പേരോട് 12 വരെ നിരീക്ഷണത്തിലിരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇവർ ചട്ടം ലംഘിക്കുന്നുണ്ടോയെന്ന് അറിയാനായി ചുമതലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ ഇയാളുടെ ഫോൺ നമ്പറിലേക്ക് വിളിച്ചപ്പോഴാണ് ഇയാൾ കാന്റീനിൽ വന്നതായി അറിഞ്ഞത്. കാന്റീൻ 12 വരെ തുറക്കരുതെന്ന നിർദ്ദേശം ലംഘിച്ചാണ് തുറന്നത്. ഇതേത്തുടർന്ന്, നിരവധി ജീവനക്കാരും, വിദ്യാർത്ഥികളും, ഡോക്ടർമാരും, വൈകീട്ട് വരെ കാന്റീനിൽ നിന്ന് ചായയും ലഘുഭക്ഷണവും കഴിച്ചു.
ഭരണസമിതി
വൈസ് പ്രസിഡന്റ്
ഇ.എൻ.ടി വകുപ്പ് മേധാവി
നഴ്‌സിംഗ് സൂപ്രണ്ട് അംഗം