thalikulam-mathrika-thott
തളിക്കുളം പഞ്ചായത്തിൽ ജില്ലയിലെ മാതൃകാ 'മുരിങ്ങത്തോട്ടം' പദ്ധതി ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

തൃപ്രയാർ: തളിക്കുളം പഞ്ചായത്തിൽ ജില്ലയിലെ മാതൃകാ 'മുരിങ്ങത്തോട്ടം' ഒരുങ്ങുന്നു. പതിനാലാം വാർഡിൽ പത്താംകല്ല് സി.എം.എസ്.യു.പി സ്‌കൂളിനോട് ചേർന്ന് നിൽക്കുന്ന പ്രവാസി സഹോദരങ്ങളുടെയും മുൻ പഞ്ചായത്ത് അംഗം സുന്ദരേശന്റെയും ഒന്നര ഏക്കറിലധികം വരുന്ന സ്ഥലത്താണ് തോട്ടം.
ഒരു മാതൃക മുരിങ്ങക്കൃഷി തോട്ടവും, നിവേദ്യ കദളി, കൊള്ളി, പയർ, ഇഞ്ചി, മഞ്ഞൾ, തക്കാളി, കൂർക്ക തുടങ്ങിയ ജൈവ പച്ചക്കറി കൃഷിയും എംപീസ്സ് ഹരിതം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഒരുക്കുന്നത്. ടി.എൻ. പ്രതാപൻ എം.പി പദ്ധതി ഉദ്ഘാടനം ചെയ്തു.
പൂർണമായും ജൈവരീതിയിൽ കൃഷി ചെയ്യുന്ന പച്ചക്കറികൾ ഇവിടെ തന്നെ വിപണനം നടത്തുമെന്ന് എം.പി പറഞ്ഞു. പ്രകൃതിക്കിണങ്ങുന്ന കൃഷി രീതികൾ വ്യാപിപ്പിച്ചു പ്രകൃതിയിലേക്ക് ഓരോരുത്തരും തിരിച്ചു വരണമെന്നും പ്രതാപൻ അഭിപ്രായപ്പെട്ടു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഗ്രികൾച്ചർ എക്സ്റ്റൻഷൻ മാനേജ്‌മെന്റിൽ നിന്നും കൃഷിയിൽ ഡിപ്ലോമ കരസ്ഥമാക്കിയ ഇടശ്ശേരി ഉന്നതി ട്രേഡേഴ്‌സ് ഉടമ സുരേഷ് കെ.ഡിയെ ചടങ്ങിൽ ആദരിച്ചു.

വാർഡ് മെമ്പർ സുമന ജോഷി അദ്ധ്യക്ഷയായി. പഞ്ചായത്ത് മെമ്പർമാരായ പി.ഐ. ഷൗക്കത്തലി, ഹാറൂൺ റഷീദ്, പി.എസ്. സുൽഫിക്കർ, എ.ടി. നേന, സി.എം. നൗഷാദ്, എ.എം. മെഹബൂബ് , ടി.വി. ശ്രീജിത്ത്, ഹിറോഷ് ത്രിവേണി, ജോൺസൻ കുളങ്ങര എന്നിവർ സംബന്ധിച്ചു.