തൃശൂർ : കൊച്ചിൻ ദേവസ്വം ബോർഡിലെ സെക്യൂരിറ്റി ജീവനക്കാരായ വിമുക്ത ഭടന്മാരെ കൂട്ടത്തോടെ പിരിച്ച് വിട്ട് പകരം പാർട്ടി അനുഭാവികളെ പിൻവാതിൽ നിയമനം നടത്താൻ നീക്കമെന്ന് ഹിന്ദു ഐക്യവേദി. പ്രതിസന്ധി മറികടക്കാനെന്ന പേരിലാണ് ഇത്തരം നടപടി. ചോറ്റാനിക്കര, തൃപ്പൂണിത്തുറ, വടക്കുന്നാഥൻ, കൊടുങ്ങല്ലൂർ, തൃപ്രയാർ എന്നീ പ്രധാന ക്ഷേത്രങ്ങളിലാണ് ഇത്തരം നിയമനമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി കെ. കേശവദാസ് ആവശ്യപ്പെട്ടു.