gvr-devaswm-panjamgham
ഗുരുവായൂർ ദേവസ്വത്തിന്റെ പഞ്ചാംഗം കൈമുക്ക് വൈദികൻ രാമൻ അക്കിത്തിരിപ്പാടിന് നൽകി ചെയർമാൻ കെ.ബി. മോഹൻദാസ് പ്രകാശനം ചെയ്യുന്നു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു. ക്ഷേത്രം ദീപസ്തംഭത്തിനു മുന്നിൽ വേദപണ്ഡിതൻ കൈമുക്ക് രാമൻ അക്കിത്തിരിപ്പാടിന് നൽകി ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസാണ് പ്രകാശനം നിർവഹിച്ചത്. ഉച്ചപ്പൂജയ്ക്ക് ശേഷം ആദ്യകോപ്പി ക്ഷേത്രം സോപാനത്ത് സമർപ്പിച്ചശേഷമായിരുന്നു ചടങ്ങ്. അഡ്മിനിസ്‌ട്രേറ്റർ പി. ബ്രീജാകുമാരി, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ സി.ശങ്കർ, പബ്ലിക്കേഷൻ മാനേജർ കെ.ഗീത എന്നിവർ സംബന്ധിച്ചു. ദേവസ്വം ബുക്ക് സ്റ്റാളിലും പടിഞ്ഞാറെ നടയിലെ കൗണ്ടറിലും പഞ്ചാംഗം ലഭിക്കും. വില 56 രൂപ. തപാൽ സ്പീഡ് പോസ്റ്റായി 111 രൂപയ്ക്ക് ലഭിക്കും.