ചിമ്മനി ഡാമിൽ ജലനിരപ്പ് ഉയർന്നപ്പോൾ
പുതുക്കാട്: ചിമ്മിനി ഡാമിലെ ജലനിരപ്പ് ഇന്നലെ വൈകീട്ട് അഞ്ചിന് 67.85 മീറ്ററായി. സംഭരണ ശേഷി 76.4 മീറ്ററാണ്. ജലനിരപ്പ് 71 മീറ്ററിൽ കൂടിയാൽ വെള്ളം കുറുമാലി പുഴയിലേക്ക് തുറന്നു വിടുമെന്ന് ഇറിഗേഷൻ വകുപ്പ് അധികൃതർ അറിയിച്ചു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ അടുത്ത ആഴ്ചയോടെ 71 മീറ്ററോളം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിമ്മിനിയിലെ വൈദ്യുതോത്പാദനം ഇപ്പോൾ നിറുത്തിവച്ചിരിക്കുകയാണ്.