ആനന്ദപുരം: തറയ്ക്കൽ ഭഗവതി ക്ഷേത്രത്തിന്റെ തിടപ്പിള്ളിയോട് ചേർന്നുള്ള കിണർ ഇടിഞ്ഞു. മോട്ടോർ കിണറ്റിൽ അകപ്പെട്ടു. തിടപ്പിള്ളിയുടെ തറയും ഇടിഞ്ഞിട്ടുണ്ട്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് കിണർ ഇടിഞ്ഞത്. നൂറ്റാണ്ടുകൾ പഴക്കമുള്ള കിണറിന് വെട്ടുകല്ല് ഉപയോഗിച്ച് ചുറ്റുമതിൽ നിർമ്മിച്ചിരുന്നു.