തൃശൂർ: കൊവിഡ് സമ്പർക്കവ്യാപന കേന്ദ്രങ്ങളിലൊന്നായിരുന്ന കൈനൂർ ബി.എസ്.എഫ് ക്യാമ്പ് അംഗങ്ങൾ 1,13,360 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ക്യാമ്പിൽ രോഗം ബാധിച്ചവരെ പരിചരിക്കുന്നതിനായി സർക്കാരും ജില്ലാ ഭരണകൂടവും മികച്ച സംവിധാനം ഏർപ്പെടുത്തിയതായി ബി.എസ്.എഫ് കമാൻഡന്റ് സി.എച്ച്‌. സേതുറാം പറഞ്ഞു. ക്യാമ്പിൽ രോഗബാധിതരായ മുഴുവൻ പേരും രോഗമുക്തരായി. രോഗമുക്തരായ 24 സേനാംഗങ്ങൾ കൊവിഡ് ചികിത്സയ്ക്കായി പ്ലാസ്മ നൽകാൻ സന്നദ്ധരാണെന്നും കമാൻഡന്റ് അറിയിച്ചു.