മാള: കുഴൂർ പഞ്ചായത്തിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കുഴൂർ സർക്കാർ ഹൈസ്‌കൂൾ, ഐരാണിക്കുളം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നത്. കുഴൂരിലെ ക്യാമ്പിൽ കൊവിഡ് നിരീക്ഷണത്തിലുള്ള രണ്ട് പേരാണ് എത്തിയിട്ടുള്ളത്. ഐരാണിക്കുളത്ത് കുണ്ടൂർ മേഖലയിലെ രണ്ട് കുടുംബങ്ങളും ക്യാമ്പിലെത്തി.