തൃശൂർ: തൃശൂർ കോർപറേഷൻ കണ്ണംകുളങ്ങര മുപ്പത്തിനാലാം ഡിവിഷനിൽ 28 ലക്ഷം രൂപയ്ക്ക് പണി കഴിപ്പിച്ച പകൽ വീട് ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം മേയർ അജിത ജയരാജൻ നിർവഹിച്ചു. കൗൺസിലർ വിൻഷി അരുൺകുമാർ അദ്ധ്യക്ഷയായി. റാഫി ജോസ് മുഖ്യാതിഥിയായി. കൗൺസിലർ മഹേഷ്, റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ലീന ടീച്ചർ, പ്രമഥൻ, രഘു, ആനന്ദപ്രസാദ്, ജയൻ, രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.