ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവായി 4.31 കോടി രൂപ ലഭിച്ചു. 2.48 കിലോ സ്വർണ്ണവും 27 കിലോ വെള്ളിയും ലഭിച്ചു. പതിവുപോലെ ഇക്കുറിയും നിരോധിത നോട്ടുകൾ കിട്ടി. കാലാവധി കഴിഞ്ഞ 1000 രൂപയുടെ 21 നോട്ടുകളും 500 രൂപയുടെ 56 നോട്ടുകളും അടക്കം 77,000 രൂപയുടെ നോട്ടുകളായിരുന്നു വിവിധ ഭണ്ഡാരങ്ങളിൽ നിന്ന് ലഭിച്ചത്. കാനറ ബാങ്കിനായിരുന്നു ഭണ്ഡാരം എണ്ണുന്നതിനുള്ള ചുമതല. കൊവിഡിനെ തുടർന്ന് ക്ഷേത്രം അടച്ചതിനുശേഷമുള്ള നാലുമാസത്തെ ഭണ്ഡാരങ്ങളാണ് തുറന്നെണ്ണിയത്. കൊവിഡിന്റെ മാനദണ്ഡങ്ങൾ പാലിച്ച് ജൂൺ 25 നായിരുന്നു ഭണ്ഡാരമെണ്ണൽ ആരംഭിച്ചത്.