adharam
താന്ത്രിക തിലക പുരസ്‌കാരം നേടിയ വി.പി ഹരിലാൽ ശാന്തിയെ ബി.ജെ.പി കയപമംഗലം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ജ്യോതി ബാസ്‌ തേവർകാട്ടിലിന്റെ നേതൃത്വത്തിൽ ആദരിക്കുന്നു

കയ്പമംഗലം: ബി.ജെ.പി കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോരുആശാൻ സ്മാരക വൈദിക സംഘത്തിന്റെ സ്ഥാപക ആചാര്യൻ തിലകൻ തന്ത്രികളുടെ സ്മരണാർത്ഥം ഏർപെടുത്തിയ താന്ത്രിക തിലകപുരസ്‌കാരം നേടിയ വി.പി ഹരിലാൽ ശാന്തിയെ ബി.ജെ.പി കയ്പമംഗലം നിയോജകമണ്ഡലം ജനറൽസെക്രട്ടറി ജ്യോതി ബാസ്‌ തേവർകാട്ടിലിന്റെ നേതൃത്വത്തിൽ ആദരിച്ചു. കൊവിഡ് മാനദണ്ഡം പാലിച്ച് അദ്ദേഹത്തിന്റെ വസതിയിൽ ഒ.ബി.സി. മോർച്ചമണ്ഡലം പ്രസിഡന്റ് സിനോജ് ഏറാക്കൽ, ബി.ജെ.പി എടത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി പ്രേംജിത്ത് കൊല്ലാറ, പി.കെ സജീവൻ എന്നിവർ സന്നിഹിതരായി.