ചാവക്കാട്: ഇതര സംസ്ഥാനങ്ങളിൽ നിന്ന് മത്സ്യ വാഹനങ്ങൾ ജില്ലയിൽ പ്രവേശിക്കരുതെന്ന കളക്ടറുടെ ഉത്തരവ് ലംഘിച്ച് വിൽപ്പനയ്‌ക്കെത്തിച്ച മീൻ പൊലീസ് പിടിച്ചെടുത്ത് നശിപ്പിച്ചു. ബ്ലാങ്ങാട് മത്സ്യ മാർക്കറ്റിൽ ക്വാറന്റൈൻ നിയമങ്ങൾ പാലിക്കാതെ മത്സ്യ വിപണനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നശിപ്പിച്ചത്. ചാവക്കാട് എസ്.ഐമാരായ യു.കെ. ഷാജഹാൻ, എസ്. സിനോജ്, എ.എസ്.ഐ സുധാകരൻ എന്നിവരടങ്ങിയ പൊലീസ് സംഘം മൂന്ന് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും മൂന്ന് പേരുടെ പേരിൽ കേസെടുക്കുകയും ചെയ്തു. പിടിച്ചെടുത്ത മത്സ്യം ഫുഡ് ആൻഡ് സേഫ്ടി അധികൃതരെ കൊണ്ട് പരിശോധിപ്പിച്ചതിൽ ഉപയോഗ ശൂന്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന്കുഴിച്ചുമൂടി നശിപ്പിച്ചു.