ഗുരുവായൂർ: രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ ഗുരുവായൂർ നഗരസഭാ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. മാണിക്കത്തു പടി റോഡ്, മാവിൻ ചുവട്. തൈക്കാട്, ചൊവ്വല്ലൂർപ്പടി, ഇരിങ്ങപ്പുറം, പേരകം മേഖലകളിലെ റോഡുകളിൽ വെള്ളം കയറിയിട്ടുണ്ട്. റോഡുകളിൽ വെള്ളം കയറിയതിനാൽ ഈ മേഖലകളിൽ വാഹന ഗതാഗതവും ബുദ്ധിമുട്ടിലായിട്ടുണ്ട്.