kanam

തൃശൂർ: മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ എടുക്കുന്ന എല്ലാ നിലപാടുകളും ഭരണഘടനാ തത്ത്വങ്ങൾക്ക് എതിരാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നടപടികൾക്കും വർഗ്ഗീയതയ്ക്കുമെതിരെ സി.പി.ഐ തൃശൂർ ജില്ലാ കൗൺസിൽ സംഘടിപ്പിക്കുന്ന വെർച്വൽ വാഹന ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓൺലൈനായി നടന്ന ചടങ്ങിൽ ജില്ലാ എക്‌സി. അംഗം എം.ആർ സോമനാരായണൻ അദ്ധ്യക്ഷനായി. ജാഥാ ക്യാപ്ടൻ കെ.കെ വത്സരാജ്, വൈസ് ക്യാപ്ടൻ പി. ബാലചന്ദ്രൻ, ഡയറക്ടർ അഡ്വ. ടി.ആർ രമേഷ് കുമാർ, ജില്ലാ എക്‌സിക്യുട്ടീവ് അംഗം വി.എസ് പ്രിൻസ്, പി. ശ്രീകുമാർ, ശ്രീജ സത്യൻ, ടി.പി സുനിൽ, വി.എസ് ശ്രീദാസ് എന്നിവർ സംസാരിച്ചു.

ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം, ഗുരുവായൂർ, മണലൂർ, നാട്ടിക, ചേർപ്പ് എന്നിവിടങ്ങളിൽ സ്വീകരണ സമ്മേളനം നടന്നു. ചേർപ്പിൽ സമാപന സമ്മേളനം ചീഫ് വിപ്പ് കെ.രാജൻ ഉദ്ഘാടനം ചെയ്തു.