കാഞ്ഞാണി: വിടുകൾവെള്ളത്തിലായി മണലൂരിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. അതിശക്തമായ മഴയെത്തുടർന്ന് മണലൂർ പഞ്ചായത്തിന്റെ വിവിധ വാർഡുകളിലെ വിടുകളിൽ വെള്ളംകയറിയതിനെ തുടർന്നാണ് മണലൂർ തൃക്കുന്നത്ത് പട്ടികജാതി വ്യവസായ കേന്ദ്രത്തിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നത്.

കാരമുക്ക് വില്ലേജിൽ 12-ാം വാർഡ് ഐ.ടി.ഐ മേഖലയിൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലാണ് കുടുതൽ വെള്ളം കയറിയിട്ടുള്ളത്.
കൊവിഡ് ഭയന്ന് വെള്ളം കയറിയ പല കുടുംബങ്ങളും ക്യാമ്പിലേക്ക് പോകാതെ ബന്ധുവീടുകളിലാണ് അഭയം തേടിയിരിക്കുന്നത്.
സ്വകാര്യവ്യക്തികൾ വെള്ളചാലുകൾ നികത്തിയതും കൈയ്യേറിയതും വെള്ളം ഒഴുക്ക് തടസപ്പെടാൻ ഇടയാക്കി. ഇതാണ് വെള്ളക്കട്ടിന് കാരണമെന്ന് പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ് വിജി ശശി, കാരമുക് വില്ലേജ് ഓഫീസർ ധന്യ ഗീരിഷ് എന്നിവർ ദുരിതാശ്വാസ ക്യാമ്പിന് നേതൃത്വം നൽകുന്നുണ്ട്.