ചാവക്കാട്: കനോലി കനാൽ കരകവിഞ്ഞതിനെ തുടർന്ന് നൂറോളം വീടുകൾ വെള്ളക്കെട്ട് ഭീഷണിയിൽ. എടക്കഴിയൂർ മൂന്നാംകല്ല് വരെയുള്ള ഭാഗങ്ങളിലെ വീടുകളാണ് വെള്ളക്കെട്ടിലായത്. മണത്തല വഞ്ചിക്കടവ് സഹൃദയ നഗറിൽ ചന്ദനപ്പറമ്പിൽ സീനത്ത്, പുതുവീട്ടിൽ അക്ബർ, കുറുമ്പൂർ അനിൽകുമാർ, കുറുമ്പൂർ ഷോബി, കിഴക്കര ജനാർദ്ദനൻ, പുതുവീട്ടിൽ മനാഫ്, അറക്കപറമ്പിൽ വിശ്വൻ, ഊരുപറമ്പിൽ സുനിത, വട്ടേക്കാട്ട് രാധ എന്നിവരുടെ വീട് വെള്ളത്തിലായി. ചാവക്കാട് വഞ്ചിക്കടവിലും ഒട്ടേറെ വീടുകളിൽ വെള്ളക്കെട്ട് അനുഭവപ്പെടുന്നുണ്ട്.