വടക്കാഞ്ചേരി: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വടക്കാഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും പ്രവർത്തിച്ചവർക്കെതിരെ വടക്കാഞ്ചേരി പൊലീസ് കേസെടുത്തു. കുമ്പളങ്ങാട് ഉത്തരവ് ലംഘിച്ച് മീൻകച്ചവടം നടത്തിയിരുന്ന കാഞ്ഞിരക്കോട് പോക്കില്ലത്ത് വീട്ടിൽ ബഷീർ, മിണാലൂരിൽ കുട്ടികൾക്ക് ട്യൂഷനെടുത്ത അദ്ധ്യാപിക, കണ്ടെയ്‌ൻമെന്റ് സോണായ നഗരസഭയിലെ 38-ാം ഡിവിഷനിൽ ബേക്കറി തുറന്നു പ്രവർത്തിപ്പിച്ചതിന് മുണ്ടത്തിക്കോട് ചിറ്റിലപ്പിള്ളി ജോൺസൺ, സാമൂഹിക അകലം പാലിക്കാതെയും, മാസ്‌ക് ധരിക്കാതെയും പൊതു സ്ഥലങ്ങളിൽ ഇറങ്ങി നടന്ന 200 പേർക്കെതിരെയും പൊലീസ് കേസെടുത്തു.