covid

തൃശൂർ : കൊവിഡ് എഴാം മാസത്തിലേക്ക് കടന്നപ്പോൾ കൂടുതൽ പേരിൽ പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കുള്ളിൽ. ജൂലായ് 22 വരെ ആയിരത്തിൽ താഴെ രോഗികളാണ് ഉണ്ടായിരുന്നതെങ്കിൽ ആഗസ്റ്റ് എട്ടിനുള്ളിൽ രണ്ടായിരം കടക്കാൻ എടുത്തത് 15 ദിവസം മാത്രം.

വ്യാഴാഴ്ച 1,907 ഉണ്ടായിരുന്ന രോഗികൾ വെള്ളിയാഴ്ച 1941 ആയി ഉയർന്നു. ശനിയാഴ്ച 2005 രോഗികളുമായി. ജനുവരി 30ന് രാജ്യത്ത് തന്നെ ആദ്യമായി കൊവിഡ് സ്ഥിരീകരിക്കുന്നത് ജില്ലയിലാണ്. മതിലകത്തുള്ള ചൈനയിൽ നിന്നു വന്ന വൈദ്യ വിദ്യാർത്ഥിനി 21ാം ദിവസം രോഗം ഭേദമായി ആശുപത്രി വിട്ടു. രണ്ടാമത്തെ കേസ് വരുന്നത് മാർച്ച് 12ന് കൂളിമുട്ടം സ്വദേശിയായ പ്രവാസി യുവാവിനാണ്. പിന്നീട് ജൂണിൽ 500 രോഗികൾ പോലും ഉണ്ടായിരുന്നില്ല. തുടർന്ന് ജൂലായിൽ സമ്പർക്കം കൂടിയതോടെ വൈറസ് ബാധ കുതിക്കുകയാണ്. ഇതുവരെ എട്ടു മരണവുമുണ്ടായി. ഒറ്റക്കേസുകൾ പോലും ഇല്ലാത്ത ദിവസങ്ങളിൽ നിന്നും നൂറ് കടക്കുന്ന മൂന്ന് ദിവസങ്ങളും ഉണ്ടായി. വിദേശത്ത് നിന്നും ഇതരസംസ്ഥനങ്ങളിൽ നിന്നും ആളുകൾ വന്ന് തുടങ്ങിയതോടെ സ്വാഭാവികമായി രോഗബാധിരുടെ എണ്ണം ഉയർന്നിരുന്നു. എന്നാൽ സമ്പർക്കബാധയാണ് കാര്യങ്ങൾ കുഴച്ചുമറിച്ചത്. സമ്പർക്ക രോഗികളുടെ എണ്ണം കൂടിയതോടെ ക്ലസ്റ്ററുകൾ പ്രഖ്യാപിച്ച് രോഗ നിയന്ത്രണത്തിന് ശ്രമം നടത്തുകയായിരുന്നു.

ജനുവരി 30 മുതൽ മേയ് 7 വരെ

ഒന്നാം ഘട്ടം 13

യാത്രക്കാർ 9

സമ്പർക്കം 4

മേയ് 7 മുതൽ ജൂൺ 11 വരെ

രണ്ടാം ഘട്ടം 202 പേർ
വിദേശത്തുള്ളവർ 101

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ 65

സമ്പർക്കം 32

മരിച്ചത് 3 പേർ

മൂന്നാം ഘട്ടം

ജൂൺ 12 - 26 (15 ദിവസം)

327

ജൂൺ 27 - ജൂലായ് 12 വരെ (16 ദിവസം)

622 (ഇരട്ടിയിലേക്ക്)

ജൂലായ് 13 - 24 വരെ (12 ദിവസം)

1000

ജൂലായ് 25- ആഗസ്റ്റ് 8 (15)

2000

ഇതുവരെ മരണം 8