തൃശൂർ: കോർപറേഷൻ പരിധിയിൽ നിരവധി ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോണുകളായി മാറിയ സാഹചര്യത്തിൽ ഇന്ന് ചേരാൻ നിശ്ചയിച്ചിരുന്ന കൗൺസിൽ യോഗം റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ. കൊവിഡ് മഹാമാരിയെ നിസ്സാര വത്കരിച്ച് നിരന്തരം കൗൺസിൽ യോഗം ചേരുകയും, മേയർ നൽകിയ കോടികളുടെ മുൻകൂർ അനുമതി ഫയലുകളും, അഴിമതി വിവാദ ഫയലുകളും, പ്രതിപക്ഷത്തിന്റെ അഭിപ്രായം പോലും രേഖപ്പെടുത്താതെ പാസായതായി മിനുട്സിൽ എഴുതിച്ചേർത്തും, തട്ടിപ്പും, അഴിമതിയും, കൊവിഡ് മറവിൽ നടത്തുകയാണെന്ന് കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ ആരോപിച്ചു.
10 ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചരിക്കുകയും, പ്രളയഭീഷണി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ യോഗം തടയണമെന്ന് കളക്ടറോടും അദ്ദേഹം അഭ്യർത്ഥിച്ചു.