തൃശൂർ: കോർപറേഷൻ പരിധിയിൽ നിരവധി വാർഡുകൾ കണ്ടെയ്‌മെന്റ് സോണായി. ഇതിനോടകം 55 വാർഡുകളുള്ള ഡിവിഷനിൽ ഒമ്പത് വാർഡുകളാണ് കണ്ടെയ്‌ൻമെന്റ് സോണായി മാറിയത്. രാമവർമ്മപുരം, കുറ്റുമുക്ക്, വില്ലടം, ചേറൂർ, ഗാന്ധി നഗർ, കുരിയച്ചിറ, വടൂക്കര, കൂർക്കഞ്ചേരി, ലാലൂർ എന്നിവിടങ്ങളിലാണ് നിലവിൽ നിയന്ത്രണം ഉള്ളത്. ശക്തൻ ക്ലസ്റ്ററിൽ നിന്നുള്ള രോഗ വ്യാപനത്തെ തുടർന്നാണ് പല സ്ഥലങ്ങളും അടച്ചിടേണ്ടി വരുന്നത്. കണ്ടെയ്‌ൻമെന്റ് സോണുകളിൽ നിയന്ത്രണം പൊലീസ് കർശനമാക്കിയതിനെ തുടർന്ന് ഇതുവഴി അകത്തേക്കും പുറത്തേക്കും ആളുകളെ കടത്തി വിടുന്നില്ല.