oiop-adharam
വൺ ഇന്ത്യ വൺ പെൻഷൻ കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് സന്നദ്ധ പ്രവർത്തനം നടത്തുന്ന സുബീഷ് കൊല്ലാറയെ ഷാളണിയിച്ച് ആദരിക്കുന്നു

കയ്പമംഗലം : വൺ ഇന്ത്യ വൺ പെൻഷൻ കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എടത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി രൂപീകരണം മണ്ഡലം പ്രസിഡന്റ് എം.ബി.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി രാധാകൃഷ്ണൻ തറയിൽ അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് പ്രതിരോധത്തിന് കയ്പമംഗലം പൊലീസ് നിയോഗിച്ച് സന്നദ്ധ പ്രവർത്തനം നടത്തുന്ന സുബീഷ് കൊല്ലാറയെ ആദരിച്ചു. പെരിഞ്ഞനം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഹരിശങ്കർ പുല്ലാനി മുഖ്യ പ്രസംഗം നടത്തി. കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സത്യൻ കുറൂട്ടിപ്പറമ്പിൽ, വൈസ് പ്രസിഡന്റ് കെ.എ അബ്ബാസ് ചന്ദ്രൻ മാഞ്ചാട്ടിൽ, കെ.ബി രഞ്ചിത്ത് എന്നിവർ സംസാരിച്ചു. എടത്തിരുത്തി കമ്മിറ്റി പ്രസിഡന്റ് ചന്ദ്രൻ മഞ്ചാട്ടിൽ, സെക്രട്ടറി കെ.ബി രഞ്ചിത്ത്, ട്രഷറർ എം.എസ് സുനിൽകുമാർ, ജോ. സെക്രട്ടറി എം.സി രഘുനാഥൻ, വൈസ് പ്രസിഡന്റുമാരായി നസീർ മുഹമ്മദ്, കെ.എ ഷുഹൈബ് എന്നിവരെ തിരഞ്ഞെടുത്തു.