life-

തൃശൂർ: ലൈഫ് മിഷൻ പാർപ്പിട പദ്ധതിയിൽ ഉൾപ്പെടാത്തവർക്ക് ഭവനം ലഭിക്കുന്നതിന് ജില്ലയിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 8168 പേർ ഓൺലൈനായി അപേക്ഷ സമർപ്പിച്ചു. ലൈഫ് മിഷൻ പാർപ്പിട പദ്ധതി ഭവനം ലഭിക്കുന്നതിന് സർക്കാർ നിബന്ധനകൾക്ക് വിധേയമായി ആഗസ്റ്റ് ഒന്ന് മുതൽ 14 വരെ ഓൺലൈൻ വഴി അപേക്ഷിക്കുന്നതിന് അവസരം ലഭിച്ചിരുന്നു.

ഭൂമിയുള്ള ഭവന രഹിതർ എന്ന ഗണത്തിൽ 5809 പേരും ഭൂരഹിത ഭവന രഹിതർ എന്ന ഗണത്തിൽ 2359 പേരുമാണ് അപേക്ഷിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തിരിച്ചുള്ള അപേക്ഷകരുടെ കണക്കുകൾ.

ഭൂമിയുള്ള ഭവനരഹിതർ: പഞ്ചായത്ത് 5328, നഗരസഭകൾ 371, കോർപറേഷൻ 110

ഭൂരഹിത ഭവനരഹിതർ: പഞ്ചായത്ത് 1576, നഗരസഭകൾ 303, കോർപറേഷൻ 480.