രാപ്പാൾ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെ എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ നേതൃത്യത്തിൽ അനുമോദിച്ചു. അനുമോദന യോഗം പുതുക്കാട് യൂണിയൻ ഡയറക്ടർ ബോർഡ് അംഗം കെ.ആർ. രഘു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബാലൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.വി. വിശ്വംഭരൻ സമ്മാനദാനം നിർവഹിച്ചു. വി.കെ. മണിലാൽ, സുകുമാരൻ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി പരിക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കെ.ആർ. ഋതിക, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പി.ആർ. നന്ദന എന്നിവർ ഉൾപ്പെടെ പത്ത് വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്.