തൃശൂർ: 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച ദിനത്തിൽ 59 പേർ രോഗമുക്തരായി. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 536 ആയി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2029 ആയി. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. രോഗമുക്തരായവരുടെ എണ്ണം 1476 ആണ്. ഇന്നലെ 23 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇതിൽ രണ്ട് കേസുകൾ ഉറവിടം അറിയാത്തതാണ്. അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ച് ക്ലസ്റ്ററുകൾ മുഖേന രോഗം പകർന്നു.
രോഗബാധിതർ
ഇരിങ്ങാലക്കുട ക്ലസ്റ്റർ 6
പുത്തൻചിറ ക്ലസ്റ്റർ 3
പട്ടാമ്പി ക്ലസ്റ്റർ 1
മങ്കര ക്ലസ്റ്റർ 1
ഇരിങ്ങാലക്കുട ജി എച്ച് ക്ലസ്റ്റർ 1
മറ്റ് സമ്പർക്കം വഴി 4 പേർ
കൂടുതൽ പേർ ചികിത്സയിലുള്ളത്
ഗവ. മെഡിക്കൽ കോളേജ് 66
ഇ.എസ്.ഐ സി.ഡി ഹോസ്പിറ്റൽ മുളങ്കുന്നത്തുകാവ് 26
ജനറൽ ആശുപത്രി തൃശൂർ 13
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി 18
സി.എഫ്.എൽ.ടി.സി കില ബ്ലോക്ക് ഒന്ന് മുളങ്കുന്നത്തുകാവ് 81
കില ബ്ലോക്ക് രണ്ട് 53
വിദ്യ സി.എഫ്.എൽ.ടി.സി വേലൂർ 151
എം.എം.എം കൊവിഡ് കെയർ സെന്റർ തൃശൂർ 20
സി.എഫ്.എൽ.ടി.സി കൊരട്ടി 37
ജി.എച്ച്. ഇരിങ്ങാലക്കുട 14
പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ
തൃശൂർ: മുളങ്കുന്നത്തുകാവ് പഞ്ചായത്ത് വാർഡ് 13, ചൂണ്ടൽ 11, കയ്പമംഗലം 11, വള്ളത്തോൾ നഗർ 13 എന്നിവയാണ് ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ . ട്രിപ്പിൾ ലോക് ഡൗൺ നിലനിന്നിരുന്നതുൾപ്പെടെ ഇരിങ്ങാലക്കുട നഗരസഭയിലെയും മുരിയാട് പഞ്ചായത്തിലെയും എല്ലാ ഡിവിഷൻ/വാർഡുകളും കണ്ടെയ്ൻമെൻ്റ് സോൺ ആക്കി. കണ്ടെയ്ൻമെൻ്റ് സോണിൽ നിന്ന് ഒഴിവാക്കിയ ഡിവിഷൻ/വാർഡുകൾ: തൃശൂർ കോർപ്പറേഷൻ 8 അവണൂർ 10, കൊടകര 17, കുഴൂർ 4, വേളൂക്കര 1.