പാവറട്ടി: എളവള്ളി പഞ്ചായത്തിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ പതിനൊന്നാം വാർഡ് കാക്കശ്ശേരി സ്വദേശിനിക്കാണ് (32) രോഗം സ്ഥിരീകരിച്ചത്. അസ്വസ്ഥതകളെത്തുടർന്ന് ഈ മാസം ആറിന് സ്രവം പരിശോധനയ്ക്ക് എടുക്കുകയും ഞായറാഴ്ച രോഗം സ്ഥിരീകരിക്കുകയും ചെയ്തുവെന്ന് മുല്ലശ്ശേരി സി.എച്ച്.സി അധികൃതർ അറിയിച്ചു.