പുതുക്കാട്: കുറുമാലി, മണലി പുഴകളിലെ മാഞ്ഞാംകുഴി, പുലക്കാട്ടുകര, ആറ്റപ്പിള്ളി, ഓടഞ്ചിറ റെഗുലേറ്ററുകളിൽ ഒഴുകിയെത്തിയ മരങ്ങളും, മാലിന്യങ്ങളും നീക്കുന്ന പ്രവൃത്തി ആരംഭിച്ചതായി മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. ജനകീയ പങ്കാളിത്തത്തോടെ പഞ്ചായത്തുകൾ, പൊലീസ്, അഗ്‌നിരക്ഷാസേന, ഇറിഗേഷൻ, റവന്യൂ വകുപ്പുകളുടെ ചുമതലയിലാണ് നീക്കുന്നത്.