ചാലക്കുടി: മേലൂരിൽ ഞായറാഴ്ച ഒരാൾക്ക് കൊവിഡ് സ്ഥിരീരിച്ചു. നേരത്തെ വൈറസ് ബാധ കണ്ടെത്തിയ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സിന്റെ ബന്ധുവാണ്. ഇയാൾക്ക് സമ്പർക്കവുമില്ല. നഗരസഭയിലും മറ്റു പഞ്ചായത്തുകളിലും പുതിയ പൊസിറ്റീവ് കേസുകളില്ലെന്നത് ആശ്വാസമായി. ആശുപത്രിയിൽ ഡോക്ടർക്കും ന്‌ഴ്‌സിനും നേരത്തെ രോഗ ബാധയുണ്ടായതിന്റെ പശ്ചാത്തലത്തിൽ മേലൂരിൽ തിങ്കളാഴ്ച നൂറുപേർക്ക് ആന്റിജൻ പരിശോധന നടത്തും. സെന്റ് ജോസഫ് പള്ളി പാരീഷ് ഹാളിലാണ് രാവിലെ മുതൽ പരിശോധന. നിർമ്മാണ തൊഴിലാളിക്ക് വൈറസ് ബാധ സ്ഥിരീകരിച്ച പരിയാരത്തെ കുറ്റിക്കാട് പ്രദേശം കണ്ടെയ്ൻമെന്റ് സോണായി തുടരുന്നുണ്ട്.