ചാലക്കുടി: നഗരസഭാ പരിധിയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ആറ് ക്യാമ്പുകൾ തുറന്നെന്ന് പ്രചരണം വ്യാപകമായിരുന്നു. കോടശേരി, പരിയാരം, മേലൂർ പഞ്ചായത്തുകളിലാണ് അഞ്ചു ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ഇതിൽ കോ
ടശേരിയിലേത് മലിയിടിച്ചിൽ ഭീഷണിയുടെ അടിസ്ഥാനത്തിലാണ്. പ്രളയത്തിൽ മണ്ണിഞ്ഞ ചന്ദനക്കുന്ന് മാവിൻചുവട് പ്രദേശത്തെ 32 കുടുംബങ്ങളെയാണ് മാറ്റിയത്. ചാലക്കുടിപ്പുഴയിൽ വെള്ളം ഉയർന്നാൽ ആദ്യം ബാധിക്കുന്ന ശാന്തിപുരം, എരുമത്തടം എന്നീ കോളനികളിലെ കുടുംബങ്ങൾക്കായാണ് മേലൂർ പഞ്ചായത്തിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്.