ചാലക്കുടി: പൂലാനിയിൽ ആന്റിജൻ പരിശോധന നടത്തിയ 92 പേർക്കും കൊവിഡില്ല. മേലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ കേന്ദ്രത്തിൽ രണ്ടു പ്രവർത്തകർക്ക് വൈറസ് ബാധയുണ്ടായ സാഹചര്യത്തിലായിരുന്നു നാട്ടുകാർക്കുള്ള പരിശോധന. ജൂനിയർ ഡോക്ടർക്കും നഴ്‌സിനും കൊവിഡ് സ്ഥിരീകരിച്ചതാണ് മേഖലയിൽ പ്രതിസന്ധി ഉടലെടുത്തത്. പിന്നീട് ആശാ വർക്കർക്കും വൈറസ് ബാധയുണ്ടായി. ആശുപത്രി അണുമുക്തമാക്കിയെന്നും അടുത്ത ദിവസം പ്രവർത്തനം പൂർവ സ്ഥിതിയിലാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബു പറഞ്ഞു.