ചാവക്കാട്: ചാവക്കാട് മണത്തല സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചാവക്കാട് നഗര മദ്ധ്യത്തിലുള്ള ഒരു പ്രമുഖ ജ്വല്ലറിയുടെ നിക്ഷേപ സമാഹരണത്തിന് മേൽനോട്ടം വഹിക്കുന്ന 20 വയസുള്ള യുവാവിനാണ് അസുഖം സ്ഥിരീകരിച്ചത്. ഉറവിടം അജ്ഞാതമാണ്. കഴിഞ്ഞ ദിവസം കടപ്പുറം പഞ്ചായത്തിലെ പല വനിതാ അയൽക്കൂട്ടങ്ങളുമായി നിക്ഷേപ സമാഹാരണത്തിന്റെ ഭാഗമായി യുവാവ് ഇടപഴകിയിരുന്നു. ഇടപഴകിയ അയൽക്കൂട്ട അംഗങ്ങൾ കടപ്പുറം ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടണമെന്ന് കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഉമ്മർകുഞ്ഞി ആവശ്യപ്പെട്ടു.