ചേർപ്പ്: പെരുവനം ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഇല്ലം നിറ പുത്തിരി ചടങ്ങുകൾ ഭക്തിനിർഭരമായി. ക്ഷേത്രം തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. പൂജിച്ച നെൽക്കതിർ ഭക്തർക്ക് പ്രസാദമായി നൽകി.