coron

തൃശൂർ: റിപ്പോർട്ട് ചെയ്ത കൊവിഡ് പൊസിറ്റീവ് കേസുകളിൽ 82 ശതമാനവും സമ്പർക്കത്തിലൂടെ. 18 ശതമാനം പേർക്ക് മാത്രമേ യാത്രയിലൂടെ രോഗം ബാധിച്ചിട്ടുള്ളൂ. ഇന്നലെ വരെ 2,069 പേരാണ് ജില്ലയിലെ രോഗ ബാധിതർ. ഇവരിൽ 1,694 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. 375 പേർക്കാണ് യാത്രക്കാരിൽ നിന്നും രോഗം ബാധിച്ചത്. ഞായറാഴ്ച റിപ്പോർട്ട് ചെയ്ത 24 കേസുകളിൽ ആരോഗ്യ പ്രവർത്തകരടക്കം 23 സമ്പർക്ക രോഗികളുണ്ട്.

ശനിയാഴ്ച ഇത് ഇരട്ടിയിൽ അധികമാണ്. 54 പേരാണ് സമ്പർക്ക ബാധിതർ. ഇന്നലെ ആകെയുള്ള രോഗികളിൽ 40 ൽ 30 പേരും സമ്പർക്കത്തിലൂടെയാണ്. മൂന്ന് ദിവസത്തിനകം സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 107 പേർക്കാണ്. കഴിഞ്ഞ മാസം 16ന് 126 പേർക്ക് വരെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിരുന്നു. അതിനിടെ ജൂലായ് 24 വരെ 1024 പേരാണ് രോഗികളായത്. ഇതാണ് സമ്പർക്ക വ്യാപനം കൂടിയതോടെ 15 ദിവസങ്ങൾക്കകം 2029 ആയി ഉയർന്നത്. ശുചീകരണ തൊഴിലാളികൾ, ചുമട്ടു തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, തദ്ദേശ സ്വയം ഭരണ സ്ഥാപന ജീവനക്കാർ അടക്കം സമ്പർക്ക രോഗ ബാധിതരാണ്.

മുരിയാട്, അഷ്ടമിച്ചിറ, ശക്തൻ മാർക്കറ്റ് എന്നീ മൂന്നിടങ്ങളിൽ നോഡൽ ഓഫീസർമാരെ നിയമിച്ചത് പോലും സമ്പർക്ക വ്യാപനം കൂടിയതോടെയാണ്. ഈ മൂന്നു മേഖലകളിൽ മാത്രമായി കഴിഞ്ഞ എതാനും ആഴ്ചകൾക്കുള്ളിൽ 350 ലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

സമ്പർക്ക രോഗബാധിതർ 1694
യാത്രക്കാർ 375

മൂന്ന് ദിവസത്തിനുള്ളിലെ സമ്പർക്കം 107

കൂടുതൽ സമ്പർക്ക രോഗികൾ ഉള്ളത്

മുരിയാട്, അഷ്ടമിച്ചിറ, ശക്തൻ, പട്ടാമ്പി

ക്ലസ്റ്ററുകൾ


കുന്നംകുളം, പട്ടാമ്പി, ചാലക്കുടി, ബി.എസ്.എഫ്, ശക്തൻ, കെ.എസ്.ഇ, കെ.എൽ.എഫ്, ജനറൽ ആശുപത്രി, നടവരമ്പ്, കോർപറേഷൻ, പുത്തൻചിറ, ശക്തൻ, കേരള ഫീഡ്‌സ്, കാട്ടിക്കരക്കുന്ന്, ഐ.സി.എൽ, ഫയർ സ്റ്റേഷൻ ഇരിങ്ങാലക്കുട - മുരിയാട്, മങ്കര