nagesh

തൃശൂർ: വില്ലേജ് ഓഫീസറുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് ഭരണസമിതിക്കെതിരെ കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തി. രാഷ്ട്രീയ താത്പര്യങ്ങൾക്ക് വഴങ്ങാത്തവരെ കൈയേറ്റം ചെയ്യുകയും അപമാനിക്കുകയുമാണ് സി.പി.എം ചെയ്യുന്നതെന്ന് ടി.എൻ. പ്രതാപൻ എം.പി പറഞ്ഞു. വില്ലേജ് ഓഫീസർ സീമയെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ്, അംഗങ്ങൾ എന്നിവർക്കെതിരെ പ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്നും എം.പി പറഞ്ഞു. സി.പി.എം അംഗങ്ങൾക്കും, പഞ്ചായത്ത് പ്രസിഡന്റിനുമെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷും ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടു.