പാവറട്ടി: എളവള്ളി പഞ്ചായത്തിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജൂലായ് 14ന് ദുബായിൽ നിന്നും വന്ന ചിറ്റാട്ടുകര സ്വദേശിക്കാണ് ( പുരുഷൻ- 44) രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം വന്ന വിമാനത്തിലെ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ആഗസ്റ്റ് ഒമ്പതിന് സ്രവം പരിശോധനയ്ക്ക് എടുക്കുകയും തിങ്കളാഴ്ച രോഗം സ്ഥിരീകരിക്കുകയും ചെയ്തു. വിദേശത്ത് നിന്ന് വന്നതു മുതൽ വീട്ടിൽ തന്നെ ഒറ്റയ്ക്ക് ക്വാറന്റീനിലും തുടർന്ന് നിരീക്ഷണത്തിലും ആയിരുന്നതിനാൽ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആരുമായും സമ്പർക്കം ഉണ്ടായിട്ടില്ലെന്ന് മുല്ലശ്ശേരി സി.എച്ച്.സി അധികൃതർ പറഞ്ഞു.