water

തൃശൂർ: വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ പൊരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് കുറയുന്നു. ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് ഇന്നലെ 3.40ന് അടച്ചു. ഒരു സ്ലൂയിസ് വഴി ജലം ചാലക്കുടി പുഴയിലേക്ക് ഒഴുകുന്നു. ക്രസ്റ്റ് ഗേറ്റുകൾ വഴി ജലം ഒഴുകുന്നില്ല. ഇന്നലെ വൈകീട്ട് നാലിന് 413.80 മീറ്ററാണ് പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 29.22 ശതമാനമാണ് ഡാമിലുള്ളത്. തമിഴ്നാട് ഷോളയാർ ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ ഞായറാഴ്ച രാത്രി 9.30ന് 0.30 അടി തുറന്ന് തിങ്കൾ പുലർച്ചെ രണ്ടിന് അടച്ചു. 1081.45 ക്യുസെക്സ് ജലമാണ് കേരള ഷോളയാറിലേക്ക് ഒഴുക്കിയത്. 3293.75 അടിയാണ് തമിഴ്നാട് ഷോളയാറിന്റെ രാവിലെ പത്ത് മണിയിലെ ജലനിരപ്പ്. ഫുൾ റിസർവോയർ ലെവൽ 3295 അടി. കേരള ഷോളയാറിൽ വൈകീട്ട് നാലിന് 2646.70 അടിയാണ് ജലനിരപ്പ്. സംഭരണ ശേഷിയുടെ 73.02 ശതമാനം വെള്ളമുണ്ട്. 2653 അടിയാണ് ബ്ലൂ അലേർട്ട് ലെവൽ. പൂമല ഡാം മാത്രമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. പൂമലയുടെ എല്ലാ സ്പിൽവേ ഷട്ടറുകളും 0.5 ഇഞ്ച് തുറന്നിരിക്കുന്നു.

വൈകീട്ട് നാല് മണിയിലെ ജലനിരപ്പ്:

പീച്ചി 74.44 മീറ്റർ. സംഭരണ ശേഷിയുടെ 45.20 ശതമാനം

ചിമ്മിണി 69.71 മീറ്റർ. 68.05 ശതമാനം

വാഴാനി: 55.28 മീറ്റർ. 52.64 ശതമാനം

പൂമല ഡാം: 27.4 അടി (ഫുൾ റിസർവോയർ 29 അടി).

പത്താഴക്കുണ്ട് 10.75 മീറ്റർ (ഫുൾ റിസർവോയർ ലെവൽ 14 മീറ്റർ).

അസുരൻകുണ്ട് 7.38 മീറ്റർ (ഫുൾ റിസർവോയർ ലെവൽ 10 മീറ്റർ)

41​ ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പു​കൾ
215​ ​കു​ടും​ബ​ങ്ങൾ

തൃ​ശൂ​ർ​:​ 41​ ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പു​ക​ളി​ലാ​യി​ 215​ ​കു​ടും​ബ​ങ്ങ​ളെ​ ​മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.​ ​ക​ന​ത്ത​ ​മ​ഴ​യി​ൽ​ ​വെ​ള്ളം​ ​ക​യ​റി​യ​തി​നെ​ ​തു​ട​ർ​ന്ന് ​കൊ​ടു​ങ്ങ​ല്ലൂ​ർ,​ ​തൃ​ശൂ​ർ,​ ​ചാ​ല​ക്കു​ടി,​ ​മു​കു​ന്ദ​പു​രം,​ ​ചാ​വ​ക്കാ​ട് ​എ​ന്നീ​ ​അ​ഞ്ച് ​താ​ലൂ​ക്കു​ക​ളി​ലാ​യി​ 41​ ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പു​ക​ൾ​ ​തു​റ​ന്നു.​ ​ഇ​വ​യി​ൽ​ 215​ ​കു​ടും​ബ​ങ്ങ​ൾ​ ​ക​ഴി​യു​ന്നു.​ 287​ ​സ്ത്രീ​ക​ൾ,​ 269​ ​പു​രു​ഷ​ന്മാ​ർ,​ 170​ ​കു​ട്ടി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​ആ​കെ​ 726​ ​പേ​രാ​ണ് ​ക്യാ​മ്പി​ലു​ള്ള​ത്.​ ​ഇ​വ​രി​ൽ​ ​മു​തി​ർ​ന്ന​ ​പൗ​ര​ന്മാ​രാ​യ​ 28​ ​പേ​രും​ ​ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ​ ​ര​ണ്ടു​ ​പേ​രു​മു​ണ്ട്.​ ​അ​ഞ്ച് ​ക്യാ​മ്പു​ക​ൾ​ ​കൊ​വി​ഡ് ​പ്രോ​ട്ടോ​ക്കോ​ൾ​ ​പ്ര​കാ​ര​മു​ള്ള​ ​ക്വാ​റ​ൻ്റൈ​നി​ലു​ള്ള​വ​രെ​ ​മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ​ ​സ​ജ്ജ​മാ​ക്കി.​ ​നി​ല​വി​ൽ​ 35​ ​പേ​രാ​ണ് ​ഇ​വി​ടെ​യു​ള്ള​ത്.