ഒല്ലൂർ: വനിതാ വില്ലേജ് ഓഫീസർ സിനിയെ മാനസികമായി പീഡിപ്പിക്കുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്ത പുത്തുർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ, അംഗങ്ങളായ പി.ജി. ഷാജി, ശിവൻ, ഗോപി കൊറ്റിക്കൽ എന്നിവർക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പട്ട് കോൺഗ്രസ് പുത്തൂർ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ നടത്തി. ചടങ്ങിന്റെ ഉദ്ഘാടനം എം.പി. വിൻസെന്റ് നിർവഹിച്ചു. നേതാക്കളായ ജെയ്ജു സെബാസ്റ്റ്യൻ, ടി.കെ. ശ്രീനിവാസൻ, ബിന്ദു സേതുമാധവൻ, റെജി ജോർജ് എന്നിവർ സംസാരിച്ചു.