തൃശൂർ: പരിസ്ഥിതി ആഘാത പഠനം 2020 കരട് പരിസ്ഥിതിക്കും ആവാസ വ്യവസ്ഥക്കും വലിയ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ടി.എൻ. പ്രതാപൻ എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പരിസ്ഥിതി വനം വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കർക്കും കത്തയച്ചു.
രാജ്യാന്തര തലത്തിൽ നിലനിൽക്കുന്ന പരിസ്ഥിതി സംരക്ഷണ യജ്ഞങ്ങളോടുള്ള നഗ്‌നമായ ലംഘനമാണ് പുതിയ ഇ.ഐ.എ കരട്. പ്രകൃതിയെ അമ്മയെ പോലെ കരുതുന്ന ഭാരതീയ പൈതൃകത്തിനും ഈ നിലപാട് എതിരാണ്. നൈമിഷികമായ ലാഭത്തിന് പ്രകൃതിയെയും ആവാസ വ്യവസ്ഥയെയും കുരുതി കൊടുക്കുന്നത് അംഗീകരിക്കാനാവില്ല എന്നും ടി.എൻ. പ്രതാപൻ കത്തിൽ പറയുന്നു. ആശങ്കകൾ അറിയിക്കാനും മറ്റുമായി കേന്ദ്ര സർക്കാർ പൊതുജനങ്ങൾക്ക് അനുവദിച്ചിട്ടുള്ള സമയം ഈ മാസം 20 വരെ നീട്ടണമെന്നും പ്രതാപൻ ആവശ്യപ്പെട്ടു.