തൃശൂർ: പുത്തൂർ വനിതാ വില്ലേജ് ഓഫീസർ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ഉചിതമായ നിയമനടപടികൾ പൂർത്തീകരിക്കണമെന്ന് എൻ.ജി.ഒ സംഘ് ജില്ലാ സമിതി. ജീവനക്കാർക്ക് സ്വതന്ത്രവും നീതിപൂർവ്വവുമായും ജോലി ചെയ്യാൻ സർക്കാർ സൗകര്യമൊരുക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി. വിശ്വകുമാർ, സംസ്ഥാന സെക്രട്ടറി കെ.എം. രാജീവ്, എൻ.എ. അനിൽ കുമാർ, ടി.എ. സുഗുണൻ, എം.കെ. നരേന്ദ്രൻ എന്നിവർ സംസാരിച്ചു.