covid

തൃശൂർ: ജില്ലയിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്നതിന് അനുസരിച്ച് ആരോഗ്യ പ്രവർത്തകരിലും രോഗം കൂടുന്നു. കഴിഞ്ഞ ഒന്നര മാസത്തിനിടെ അമ്പതിലേറെ ആരോഗ്യ പ്രവർത്തകർക്ക് രോഗം പിടിപ്പെട്ടു. ജില്ലയിൽ ആദ്യമായി ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചത് ജൂണിലാണ്. അന്ന് മുതൽ 24 വരെ ആകെ 24 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതെങ്കിൽ അന്ന് മുതൽ ചൊവ്വാഴ്ച വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണമാണ് 50.

രോഗം സ്ഥിരീകരിച്ചവരിൽ 65 ശതമാനത്തിലേറെ പേരും സർക്കാർ തലത്തിൽ പ്രവർത്തിക്കുന്നവർക്കാണ്. ബാക്കിയുള്ളവർ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകരാണ്. ചേർപ്പ്, ഇരിങ്ങാലക്കുട, ചാവക്കാട്, മേലൂർ, ചാലക്കുടി മേഖലകളിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് രോഗം പകർന്നത്.

അടാട്ട്, വേളൂക്കര, കുന്നംകുളം, തോളൂർ, കൊടകര, പൊയ്യ തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം തന്നെ ഒന്നിൽ കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സ്റ്റാഫ് നഴ്‌സുമാർക്കാണ് ഏറ്റവും കൂടുതലായി രോഗബാധയുണ്ടായത്. 19 സ്റ്റാഫ് നഴ്‌സുകാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ നാലു പേർ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ്.

ഡോക്ടർമാർ, എച്ച്.ഐ, ജെ.എച്ച്.ഐ, ജെ.പി.എച്ച്.എൻ, ആശാ വർക്കർമാർ എന്നിവരും കൂടുതൽ രോഗം ബാധിച്ച പട്ടികയിൽ പെടും. പല സ്ഥലങ്ങളിലും ആവശ്യമായ വിശ്രമം പോലും ഇല്ലാതെയാണ് ആരോഗ്യ പ്രവർത്തകകർ ജോലിയെടുക്കുന്നത്. നിരീക്ഷണത്തിലായവർ പോലും ടെസറ്റ് നടത്തി നെഗറ്റീവ് ആയാൽ തന്നെ ഉടൻ ജോലിക്ക് കയറേണ്ട സ്ഥിതി വിശേഷമാണ് നിലനിൽക്കുന്നത്.

ആകെ രോഗ ബാധിതർ- 74
പുരുഷൻമാർ - 22 ( 29.7 %)
സ്ത്രീകൾ - 52 (70.2 %)
സർക്കാർ തലത്തിൽ- 49 (66.2 %)
സ്വകാര്യ മേഖലയിലുള്ളവർ- 25 (33.8 %)

രോഗം ബാധിച്ച ആരോഗ്യ പ്രവർത്തകർ
ഡോക്ടർമാർ - 9

സ്റ്റാഫ് നഴ്‌സ്- 19

എച്ച്.ഐ, ജെ.എച്ച്.ഐ, ജെ.പി.എച്ച്.എൻ- 10

ആശവർക്കർമാർ- 5

ഡെൻഡൽ സർജൻ- 2

നഴ്‌സിംഗ് അസിസ്റ്റന്റ്- 3

വെറ്ററിനറി സ്റ്റാഫ്- 5

പ്.ആർ.ഒ- 2

ഫാർമസിസ്റ്റ്- 2

ഫിസിയോതെറാപി- 2

ഒപ്‌റ്റോമെറിട്രിസ്റ്റ്- 2

കൊവിഡ് കൗൺസിലേഴ്‌സ്- 2

കുക്ക്, എച്ച്.എം.സി സ്റ്റാഫ്, ആംബുലൻസ് ഡ്രൈവർ, ലേ സെക്രട്ടറി- (ഒന്ന് വീതം)- 4

മറ്റുള്ളവർ- 3