ചാലക്കുടി: ചാലക്കുടി ബ്ലോക്ക് അതിരപ്പിള്ളി പഞ്ചായത്തുകളുടെ സംയുക്ത സംരംഭമായ തുമ്പൂർമുഴിയിലെ കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു. 11 വീട്ടുകാർക്കായി 250 മീറ്റർ നീളം വരുന്ന റോഡ് നിർമ്മാണത്തിന് 12 ലക്ഷം രൂപയാണ് ചെലവ് വന്നത്. തോടിന്റെ പാർശ്വഭിത്തി, കൽവെർട്ട് എന്നിവയും ഇതിൽപ്പെടും. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വിസകന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ചന്ദ്രിക ഷിബു അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.എം. ജോഷി എന്നിവർ പ്രസംഗിച്ചു.