വടക്കാഞ്ചേരി: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലൈഫ് മിഷൻ പദ്ധയുടെ ഭാഗമായി വടക്കാഞ്ചേരി നഗരസഭയിലെ ചരൽപ്പറമ്പിൽ നിർമ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ നടത്തിപ്പിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് അനിൽ അക്കര എം.എൽ.എ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.
എമിറേറ്റ്‌സ് റെഡ് ക്രസന്റ് എന്ന ഏജൻസി യു.എ.ഇ കോൺസുലേറ്റ് വഴി ധനസഹായം നൽകിയെന്നാണ് കണ്ടെത്തൽ. കെട്ടിട നിർമ്മാണത്തിന് ആവശ്യമായ പെർമിറ്റ് ലൈഫ് മിഷന്റെ പേരിൽ യു.വി.ജോസ് എന്നയാളാണ് എടുത്തിട്ടുള്ളത്. റെഡ് ക്രസന്റുമായുള്ള ഇടപാടിലാണ് സ്വപ്‌ന സുരേഷ് ഒരു കോടി തട്ടിയിട്ടുള്ളത്. മുഖ്യമന്ത്രിയും എം.ശിവശങ്കറും, മന്ത്രി മൊയ്തീനും സംഭവത്തിൽ ഒളിച്ചുകളി നടത്തിയിട്ടുണ്ട്.
20 കോടി രൂപ ചെലവ് വരുന്ന ഫ്ലാറ്റ് നിർമ്മാണം സ്ഥലം എം.എൽ.എ കൂടിയായ തന്നെപ്പോലും അറിയിക്കാതെയാണ് നടത്തിതെന്നും അപാകതകൾ വെളിച്ചത്തു കൊണ്ടുവരാൻ ഏതറ്രം വരെയുംപോകുമെന്നും അനിൽ അക്കര പറഞ്ഞു.