തൃശൂർ: ജില്ലയിൽ കാലവർഷക്കെടുതിയെതുടർന്ന് തൃശൂർ, കൊടുങ്ങല്ലൂർ, ചാലക്കുടി, മുകുന്ദപുരം, ചാവക്കാട് താലൂക്കുകളിലായി 38 ക്യാമ്പുകൾ. ഇവയിൽ 224 കുടുംബങ്ങളിലെ 744 പേരുണ്ട്. 292 സ്ത്രീകളും 278 പുരുഷൻമാരും 174 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. മുതിർന്ന പൗരൻമാരായ 35 പേരും ഭിന്നശേഷിക്കാരായ രണ്ട് പേരും ക്വാറന്റൈനിലുള്ള 35 പേരും ക്യാമ്പുകളിലുണ്ട്.
തൃശൂർ താലൂക്കിൽ ഒമ്പത് ക്യാമ്പുകളിലായി 75 കുടുംബങ്ങളുണ്ട്. കൊടുങ്ങല്ലൂർ താലൂക്കിൽ മൂന്ന് ക്യാമ്പുകളിൽ 14 കുടുംബങ്ങളും ചാലക്കുടിയിൽ ഏഴ് ക്യാമ്പുകളിലായി 55 കുടുംബങ്ങളും താമസിക്കുന്നുണ്ട്. മുകുന്ദപുരത്ത് 14 ക്യാമ്പുകളിൽ 59 കുടുംബങ്ങളെയും ചാവക്കാട് താലൂക്കിൽ അഞ്ച് ക്യാമ്പുകളിലായി 21 കുടുംബങ്ങലെയും മാറ്റി പാർപ്പിച്ചിട്ടുണ്ട്.