തൃശൂർ: കൊവിഡ് രോഗവ്യാപനം തടയുന്നതിന് വടക്കാഞ്ചേരി നഗരസഭയിലെ 12, 15, 16, 18, 31, 33, 38, 39, 40 ഡിവിഷനുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണാക്കി മാറ്റിയതിന് പുറമേ തൃശൂർ കോർപറേഷനിലെ 32-ാം ഡിവിഷൻ, തിരുവില്വാമല ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ്, അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ്, പുത്തൂർ ഗ്രാമപഞ്ചായത്തിലെ 21-ാം വാർഡ്, അടാട്ട് ഗ്രാമപഞ്ചായത്തിലെ നാല്, 11 വാർഡുകൾ എന്നിവ കണ്ടെയ്ൻമെന്റ് സോണാക്കി.
നടത്തറ ഗ്രാമപഞ്ചായത്തിലെ 12, 13 ഡിവിഷനുകൾ, മാളപഞ്ചായത്തിലെ ഒന്നാം വാർഡ്, അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡ്, പഴയന്നൂർ പഞ്ചായത്തിലെ ഒന്നാം വാർഡ്, കാറളം ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകൾ, അവിണിശ്ശേരി പഞ്ചായത്തിലെ രണ്ടാം വാർഡ്, ചാലക്കുടി നഗരസഭയിലെ 23-ാം ഡിവിഷൻ, മുരിയാട് പഞ്ചായത്തിലെ ഒന്ന് മുതൽ അഞ്ച് വരെയും ഏഴ്, എട്ട്, 10 മുതൽ 17 വരെയുമുള്ള വാർഡുകൾ എന്നിവയെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.