തൃപ്രയാർ: കൊവിഡ് മാനദണ്ഡം പാലിക്കാതെയുള്ള ദേശീയപാത സ്ഥലം എറ്റെടുക്കൽ ഹിയറിംഗ് മാറ്റിവയ്ക്കണമെന്ന് കോൺഗ്രസ് വലപ്പാട് മണ്ഡലം കമ്മിറ്റി നേതൃയോഗം ആവശ്യപ്പെട്ടു. എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയുള്ള സ്ഥലം എറ്റെടുക്കലും അനുബന്ധപ്രവർത്തനങ്ങളും അടിയന്തരമായി നിറുത്തിവയ്ക്കണം. യോഗം ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. സി.വി വികാസ് അദ്ധ്യക്ഷത വഹിച്ചു. ടി.യു ഉദയൻ, കെ. ദിലീപ്കുമാർ, സി.ആർ അറുമുഖൻ, ഇ.ആർ രഞ്ജൻ, കെ.ജെ യദുകൃഷ്ണ, പി.എം ശരത്കുമാർ, സുമേഷ് പാനാട്ടിൽ എന്നിവർ സംസാരിച്ചു.