പാവറട്ടി: അകക്കണ്ണിന്റെ വെളിച്ചത്തിൽ കവിതകളെഴുതുന്ന റഷീദ് മരുതയൂരിനെ തേടി സുമനസുകളുടെ സഹായമെത്തി. അധികമാരും അറിയാതെ തന്റെ പെട്ടിക്കടയിൽ ഇരുന്ന് കവിതകൾ എഴുതുന്ന റഷീദ് മരുതയ്യൂരിനെ കുറിച്ച് കഴിഞ്ഞ ദിവസം കേരളകൗമുദി വാർത്ത നൽകിയിരുന്നു. തുടർന്ന് റഷീദിന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനവും വിപണനവും വിളക്കാട്ടു പാടത്തെ ദേവസൂര്യകലാവേദി & പബ്ലിക് ലൈബ്രറി ഏറ്റെടുക്കുകയായിരുന്നു. വാർത്തയറിഞ്ഞ് നിരവധി പേരാണ് വിളിച്ചുകൊണ്ടിരിക്കുന്നതെന്ന് റഷീദ് പറഞ്ഞു. ഇരു കണ്ണുകളുടെയും കാഴ്ച്ച പൂർണ്ണമായും നഷ്ടപ്പെട്ട റഷീദിന്റെ കവിതകളെ അടുത്തറിയാനായി നിരവധി ആരാധകരെത്തിയ സന്തോഷത്തിലാണ് റഷീദ് മരുതയൂർ