തൃശൂർ: സംസ്ഥാനത്തെ പട്ടികജാതി പട്ടിക വർഗ വിദ്യാർത്ഥികൾ താമസിച്ച് പഠിക്കുന്ന മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന പല വ്യഞ്ജന കിറ്റ് നൽകാതെ ഒഴിവാക്കിയ നടപടി പിൻവലിക്കണമെന്ന് പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു. പത്താം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യമായി പലവ്യഞ്ജന കിറ്റുകൾ നൽകി കൊണ്ടിരിക്കുകയാണ്. എന്നാൽ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ പട്ടികജാതി വർഗ വിദ്യാർത്ഥികൾക്ക് മാത്രം നൽകാതെ ഒഴിവാക്കിയ സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് ഷാജുമോൻ പറഞ്ഞു.