vettilapara
വരടക്കയം പറമ്പിക്കാടൻ മാധവിയുടെ വീടിനോട് ചേർന്നുള്ള കിണർ ഇടിഞ്ഞ് മൂന്ന് അടിയോളം താഴ്ന്നു പോയനിലയിൽ

വെറ്റിലപ്പാറ: കനത്ത മഴയിൽ വരടക്കയം പറമ്പിക്കാടൻ മാധവിയുടെ വീടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കിണർ ഇടിഞ്ഞ് മൂന്ന് അടിയോളം താഴ്ന്നു പോയി. രാവിലെ വീട്ടുകാർ എഴുന്നേറ്റു വന്നപ്പോഴാണ് കിണർ താഴ്ന്നു പോയത് കാണുന്നത്. രാത്രിയിലെ കനത്ത മഴയിലാണ് കിണർ താഴ്ന്നു പോയതെന്നാണ് വീട്ടുകാർ പറയുന്നത്. എന്നാൽ മുൻപ് ഈ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടുള്ളതിനാൽ വീട്ടുകാരും നാട്ടുകാരും ഭീതിയിലാണ് കഴിയുന്നത്.