camp

തൃശൂർ:കാലവർഷക്കെടുതിയുടെ ഭാഗമായി ജില്ലയിലെ അഞ്ച് താലൂക്കുകളിലെ 36 ക്യാമ്പുകളിലായി 234 കുടുംബങ്ങൾ. 309 സ്ത്രീകൾ, 284 പുരുഷൻമാർ, 155 കുട്ടികളും ഉൾപ്പെടെ 748 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. മുതിർന്ന പൗരൻമാരായ 35 പേർ, ഭിന്നശേഷിക്കാരായ രണ്ടുപേർ, ക്വാറന്റൈനിലുള്ള 33 പേർ എന്നിവരും വിവിധ ക്യാമ്പുകളിലുണ്ട്. തൃശൂർ താലൂക്കിൽ 10 ക്യാമ്പുകളിലായി 92 കുടുംബങ്ങളുണ്ട്.

ക്യാമ്പുകളുടെ വിവരം

കൊടുങ്ങല്ലൂർ മൂന്ന് ക്യാമ്പുകൾ, 13 കുടുംബങ്ങൾ,

ചാലക്കുടി നാല് ക്യാമ്പുകൾ 50 കുടുംബങ്ങൾ,

മുകുന്ദപുരം 14 ക്യാമ്പുകൾ 59 കുടുംബങ്ങൾ,

ചാവക്കാട് അഞ്ച് ക്യാമ്പുകൾ 20 കുടുംബങ്ങൾ.